ഹിമാചലിൽ സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ് എംഎൽഎമാരടക്കം 9 പേർ ബിജെപിയിൽ ചേർന്നു

himachal

ഹിമാചൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒമ്പത് പേരാണ് ബിജെപിയിൽ ചേർന്നത്

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലാണ് ആറ് പേരും ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദ്രകുമാർ ഭൂട്ടോ, രജീന്ദർ റാണ, രവി താക്കൂർ, ചൈതന്യ ശർമ, സുധീർ ശർമ എന്നീ കോൺഗ്രസ് എംഎൽഎമാരും കിഷൻ ലാൽ താക്കൂർ, കുഷാർ സിംഗ്, ആശിഷ് ശർമ എന്നീ സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്

കോൺഗ്രസ് എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ആറ് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1നാണ് ഇവിടേക്കുള്ള ഉപതെരഞ്ഞെടുപ്പ്.
 

Share this story