ഉന്നത ജാതിയിൽപ്പെട്ട യുവതിയുമായി പ്രണയം; ദളിത് യുവാവിനെ കൊലപ്പെടുത്തി

ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തി. പെരുങ്കളത്തൂർ സ്വദേശി ജീവയാണ്(24) കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത ജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. എന്നാൽ കുടുംബം ഇവരുടെ ബന്ധത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
 

Share this story