മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ച് കയറി കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി

church

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികൾ കാവിക്കൊടി നാട്ടി. ജാംബുവ ജില്ലയിലെ നാല് ക്രിസ്ത്യൻ പള്ളികൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി നാട്ടിയത്. 50 പേരടങ്ങുന്ന സംഘമാണ് ഇന്നലെ പള്ളികളിൽ അതിക്രമിച്ച് കയറിയത്. അതേസമയം മൂന്ന് പള്ളികളിൽ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി. എന്നാൽ ധംനിനാഥിലെ ചർച്ചിൽ കെട്ടിയ കൊടി ഇതുവരെ മാറ്റിയിട്ടില്ല

ദാബ്തല്ലേ, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സിഎസ്‌ഐ ചർച്ചിലുമാണ് കാവിക്കൊടി കെട്ടിയത്. വീടുകളിലും സ്ഥാപനങ്ങളിലും കാവി കൊടി നാട്ടാറുണ്ടെന്നും പള്ളികൾ മാത്രം ഒഴിവാക്കാനാകില്ലെന്നുമാണ് കാവിക്കൊടിയുമായി എത്തിയവർ പറഞ്ഞത്.
 

Share this story