മണിപ്പൂരിൽ ബിജെപിയോടുള്ള രോഷം തീർത്ത് ജനം; രണ്ട് സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തു

bjp congress

കലാപം ആളിക്കത്തിയ മണിപ്പൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാനത്തെ ആകെയുള്ള രണ്ട് സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തു. ഇന്നർ മണിപ്പൂർ, ഔട്ടർ മണിപ്പൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്

ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ. മെയ്തികൾക്ക് ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. നാഗ, കുക്കി, മെയ്തി എന്നീ വിഭാഗങ്ങളുള്ള ഔട്ടർ മണിപ്പൂരിൽ എൻഡിഎ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടും കോൺഗ്രസും തമ്മിലായിരുന്നു മത്സരം

കലാപരൂക്ഷിതമായ മണിപ്പൂരിൽ ജനതയുടെ പരസ്പര വിശ്വാസം വീണ്ടെടുക്കാൻ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി ബീരേൻ സിംഗിനോടും ബിജെപിയോടും കടുത്ത രോഷമാണ് മണിപ്പൂരി ജനതക്കുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കലാപം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാതിരുന്നതും ബിജെപിക്ക് തിരിച്ചടിയായി
 

Share this story