മണിപ്പൂരിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം; പ്രദേശത്ത് സംഘർഷം

manipur

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സംഘർഷമുണ്ടായത്. സർക്കാർ അപമാനിച്ചുവെന്നാണ് ഗോത്രവർഗ സംഘടന പറയുന്നത്. സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.  

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ചുരാചാന്ദ്പൂർ. ഇവിടെ ഒരു കായിക കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്താനിരുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജനക്കൂട്ടം ഉദ്ഘാടന സദസ്സിലെ കസേരകൾ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങൾ നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്


 

Share this story