മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നു വീണു; 100 ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു

മുബൈ: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് മുബൈ ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിൽ തകർന്നുവീണു. സ്ഥലത്ത് അഗ്നിരക്ഷാസേ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. ബോര്‍ഡ് മുകളിലേക്ക് തകര്‍ന്നുവീണതോടെയാണ് വാഹനങ്ങള്‍ അടിയില്‍ കുടുങ്ങിയത്. പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു പരസ്യബോർഡ്. അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്.

100 ലധികം പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവസ്ഥലത്ത് അഗ്നിരക്ഷാസേ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ 35 പേർക്ക് രിക്കേറ്റതായും 54 പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘങ്ങൾ സ്ഥലത്തുണ്ടെന്നും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയവരെ തിരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മുംബൈയിലും താനെയിലും കാറ്റും മഴയും തുടങ്ങിയത്.

Share this story