റായ്ച്ചൂരിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരുപ്പ് മാലയിട്ടു; യുവാവ് അറസ്റ്റിൽ

tippu

കർണാടകയിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട യുവാവ് അറസ്റ്റിൽ. റായ്ച്ചൂരിലെ സിരിവാരയിലാണ് സംഭവം. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share this story