തമിഴ്‌നാട്ടിൽ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

vishal

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാലയാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സി വൈൽഡ് ലൈഫ് സയൻസ് വിദ്യാർഥിയാണ്. ആനക്കട്ടി സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയതായിരുന്നു

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വിശാൽ കാട്ടാനയുടെ മുന്നിൽ പെട്ടത്. ആന തുമ്പിക്കൈയിൽ തൂക്കി എടുത്തെറിയുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story