തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ; അണ്ണാമലൈ അടക്കമുള്ള ബിജെപി സ്ഥാനാർഥികൾക്ക് തിരിച്ചടി

stalin

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ ആകെയുള്ള 39 സീറ്റുകളിൽ 35 എണ്ണത്തിലും ഡിഎംകെ നയിക്കുന്ന ഇന്ത്യ സഖ്യം മുന്നിലാണ്. 

എൻഡിഎ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോയമ്പത്തൂരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ അണ്ണാമലൈ പിന്നിലാണ്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്

ചെന്നൈ സൗത്തിൽ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദരരാജൻ പിന്നിലാണ്. രാമനാഥപുരത്ത് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ ഒ പനീർശെൽവവും പിന്നിലാണ്. ചെന്നൈ സെൻട്രലിൽ ഡിഎംകെ സ്ഥാനാർഥി ദയാനിധി മാരൻ മുന്നിലാമ്.
 

Share this story