ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങൾ വിധിയെഴുതും; രണ്ടാം ഘട്ടത്തിൽ കേരളമടക്കം 89 മണ്ഡലങ്ങൾ

vote

ആകാംക്ഷകൾക്ക് വിരാമമിട്ട് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 26ന് നടക്കും. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മൂന്നാംഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. 

ആദ്യ ഘട്ടത്തിൽ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 20 മണ്ഡലങ്ങളടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക

മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
 

Share this story