ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ഡ​ൽ​ഹി​യി​ലും പ​ഞ്ചാ​ബി​ലും സിറ്റ് നൽകും; നിർണായക നീക്കവുമായി എഎപി

AAP

ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ഡ​ൽ​ഹി​യി​ൽ മൂ​ന്നും പ​ഞ്ചാ​ബി​ൽ ആ​റ് സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. ഇ​തി​നു പ​ക​രം ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി അ​ഞ്ച് സീ​റ്റ് വേ​ണ​മെ​ന്നും എ​എ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി ന​ട​ന്ന സ​ഖ്യ ച​ർ​ച്ച​യി​ലാ​ണ് എ​എ​പി​യു​ടെ സീ​റ്റ് വി​ഭ​ജ​ന​ത്തി​നു​ള്ള ഫോ​ർ​മു​ല മു​ന്നോ​ട്ടു​വ​ച്ച​ത്. വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ'​യി​ൽ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​ക​ക്ഷി​ക​ളും. ഇ​വ​ർ ന​ട​ത്തു​ന്ന ആ​ദ്യ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യാ​ണി​ത്. ഹ​രി​യാ​ന​യി​ൽ മൂ​ന്നും ഗോ​വ​യി​ലും ഗു​ജ​റാ​ത്തി​ലും ഓ​രോ സീ​റ്റു​വീ​ത​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

10 ലോ​ക്സ​ഭാ സീ​റ്റു​ള്ള ഹ​രി​യാ​ന‍യി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. കൂ​ടാ​തെ 13 സീ​റ്റു​ള്ള പ​ഞ്ചാ​ബി​ൽ 6 സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് എ​എ​പി ഉ​ന്ന​യി​ക്കു​ന്ന​ത്. സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി വൈ​കാ​തെ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ വീ​ണ്ടും യോ​ഗം ചേ​രും. ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ ഈ ​ഫോ​ർ​മു​ല അം​ഗീ​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത.

Share this story