നേവി മേഖലയിൽ നിന്ന് തോക്കും തിരകളും മോഷ്ടിച്ച സംഭവം; നേവിയിലെ അഗ്നിവീറും സഹോദരനും പിടിയിൽ

arrest

മുംബൈ കൊളാബ നാവികസേനാ മേഖലയിൽ വെച്ച് സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തി തോക്കും തിരകളുമായി കടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നാവികസേനയിലെ അഗ്നിവീറായ രാകേഷ് ദുബ്ബുള(24), സഹോദരൻ ഉമേഷ് ദുബ്ബുള(25) എന്നിവരാണ് തെലങ്കാനയിലെ ആസിഫാബാദിൽ നിന്ന് പിടിയിലായത്

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽ നിന്ന് തോക്കും തിരകളും കൈക്കലാക്കുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടി താൻ ഏറ്റെടുക്കുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്

പിന്നാലെ തോക്കും 40 തിരകളും ബാഗിലാക്കിയ ശേഷം രാകേഷ് സമീപത്തെ മതിലിന് അടുത്തെത്തി ബാഗ് പുറത്തേക്ക് എറിഞ്ഞു. നേരത്തെ പറഞ്ഞതുപ്രകാരം ഇവിടെ കാത്തുനിന്ന സഹോദരൻ ഉമേഷ് ബാഗ് കൈക്കലാക്കി. തുടർന്ന് ഇരുവരും നാവികസേനാ മേഖലയിൽ നിന്ന് കടന്നു കളയുകയായിരുന്നു

ഇരുവരെയും നാവികസേനാ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുവരും എന്തിനാണ് തോക്കും തിരകളും മോഷ്ടിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
 

Tags

Share this story