ഹിമാചലിൽ അദാനി വിൽമർ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
Thu, 9 Feb 2023

ഹിമാചൽ പ്രദേശിൽ അദാനി വിൽമർ കമ്പനിയിൽ റെയ്ഡ്. ആദായ നികുതി വകുപ്പിന്റേതാണ് റെയ്ഡ്. നികുതി അടവ് വൈകിയതിനെ തുടർന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ പരിശോധന. ഹിമാചൽ പ്രദേശിലെ കമ്പനികളിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് നടന്നത്. ഗോഡൗണുകളിലെ രേഖകൾ പരിശോധിക്കുന്നത് പുലർച്ചയാകുന്നതുവരെ തുടർന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.
അതേസമയം രണ്ട് അദാനി ഗ്രൂപ്പ് കമ്പനികൾ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോൾ, മൂന്നാം പാദത്തിൽ അദാനി വിൽമാറിന്റെ അറ്റാദായം 16 ശതമാനം ഉയർന്ന് 246.16 കോടി രൂപയിലുമെത്തി.