ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; പ്രചാരണ പ്രതിസന്ധി മറികടക്കാൻ പ്ലാൻ ബി ഉണ്ടെന്ന് കോൺഗ്രസ്

congress

ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വീണ്ടും ലഭിച്ച സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ കണക്കുകളിലും നിയമലംഘനമുണ്ടെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസിന്റെ മനോവീര്യം തകർക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമം. എന്നാൽ പ്രചാരണ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് പ്ലാൻ ബിയുണ്ടെന്നും അജയ് മാക്കൻ പറഞ്ഞു

രാഷ്ട്രീയ പോരാട്ടം ശക്തമാക്കും. സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കിൽ പ്രശ്‌നമുണ്ട്. നിയമലംഘനം വ്യക്തമാണ്. 2017ൽ കിട്ടിയ 42 കോടിയുടെ സംഭാവനയുടെ വിവരങ്ങൾ ബിജെപി ലഭ്യമാക്കിയിട്ടില്ല. സംഭാവന നൽകിയ 92 പേരുടെ വിവരങ്ങൾ ഇല്ല. എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല

ബിജെപിയുടെ നിയമലംഘനം പകൽ പോലെ വ്യക്തമാണ്. കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബിജെപി 4600 കോടി രൂപ പിഴ നൽകണം. ബിജെപിയുടെ പിഴ ഈടാക്കാൻ കോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു.
 

Share this story