കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3962 കേസുകൾ
Thu, 4 May 2023

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3962 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 36,244 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കേരളമടക്കം എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ജാഗ്രത പുലർത്തണമെന്ന് കാണിച്ച് കത്തയച്ചിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. ജില്ലാ തലത്തിൽ നിരീക്ഷണം ശക്തമാക്കാനും പരിശോധനകൾ കൃത്യമായി നടത്താനുമാണ് നിർദേശം.