കൊവിഡ് കേസുകളിൽ വർധനവ്: രാജ്യം കടുത്ത ജാഗ്രതയിൽ, മുൻകരുതൽ പാലിക്കണമെന്ന് പ്രധാനമന്ത്രി

covid

കൊവിഡ് കേസുകളിൽ വർധനവുണ്ടായതോടെ രാജ്യം കടുത്ത ജാഗ്രതയിൽ. പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തീരുമാനം. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി ഉന്നതതലയോഗം ചേർന്നിരുന്നു. മുൻകരുതലും ജാഗ്രതാ നിർദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു

കൊവിഡ് നിയന്ത്രങ്ങൾ തിരികെ കൊണ്ടുവരണോയെന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും. തത്കാലം നിലവിലെ മാർഗനിർദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി നൽകിയത്

സംസ്ഥാനത്തും കൊവിഡ് കേസുകൾ ഉയരുകയാണ്. ഒരിടവേളക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും.
 

Share this story