നൂറിലധികം സീറ്റുകളിൽ ലീഡ് പിടിച്ച് ഇന്ത്യ സഖ്യം; എൻഡിഎ 252 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ ദേശീയതലത്തിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നു. ഫലസൂചനകൾ വന്ന 402 സീറ്റുകളിൽ 252 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നത്. 

അതേസമയം ഇന്ത്യ സഖ്യം നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. 134 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുന്നത്. മറ്റ് പാർട്ടികൾ 16 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 

കേരളത്തിൽ 20 സീറ്റുകളിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ 11 സീറ്റുകളിൽ യുഡിഎഫും 9 സീറ്റുകളിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. തൃശ്ശൂർ, ആലത്തൂർ, പാലക്കാട്, വടകര, കാസർകോട്, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
 

Share this story