അജിത് പവാറിന് യാത്രാമൊഴി നൽകി രാജ്യം; അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ

ajit

വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ബാരാമതിയിലെ വിദ്യാപ്രതിഷ്ഠാൻ കോളേജ് മൈതാനിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളന നേതാക്കൾ പങ്കെടുത്തു. അജിത് പവാറിന്റെ മകൻ പാർഥ് പവാർ ചിതക്ക് തീ കൊളുത്തി

അജിത് ദാദ അമർ രഹേ എന്ന മുദ്രവാക്യം ഉയർത്തി പതിനായിരങ്ങളാണ് അന്ത്യയാത്രാ  ചടങ്ങിൽ പങ്കെടുത്തത്. കക്ഷി ഭേദമില്ലാതെ തന്നെ ആളുകൾ വിദ്യാപ്രതിഷ്ഠാൻ കോളേജ് മൈതാനിയിലേക്ക് ഒഴുകിയെത്തി. പവാറിന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതിക ദേഹം മൈതാനിയിൽ എത്തിച്ചത്. 

അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബീൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
 

Tags

Share this story