പ്രാകൃതം, തീർത്തും ഭീരുത്വം: അഫ്ഗാൻ ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

afgan

അഫ്ഗാനിസ്ഥാനിൽ 400 പേരുടെ മരണത്തിനിടയാക്കിയ പാക്കിസ്ഥാന്റെ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കാബൂളിലെ ആശുപത്രിയിലേക്ക് നടത്തിയ പാക്കിസ്ഥാന്റെ വ്യോമാക്രമണം പ്രാകൃതവും ഭീരുത്വവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റംസാൻ മാസത്തിൽ നടന്ന ആക്രമണം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി

തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ 400 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ അഫ്ഗാനിലെ ഭീകരവാദ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഫെബ്രുവരി 27 മുതൽ അഫ്ഗാനിസ്ഥാനുമായി പാക്കിസ്ഥാൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. 

ദുരന്തത്തിൽ അഫ്ഗാൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം അറിയിച്ചു. കാബൂൾ ഒമിത് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വപരവും മനസാക്ഷിയില്ലാത്തതുമായ ആക്രമണമാണിത്. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി
 

Tags

Share this story