ഒടുവിൽ മൗനം ഭേദിച്ച് ഇന്ത്യ: ഖമനയി വധത്തിൽ അനുശോചനം രേഖപ്പെടുത്തി, ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

iran

ഇസ്രായേൽ-അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ മിസ്രി ഒപ്പിട്ടു

ഇറാൻ സ്ഥാനപതിയുമായി മിസ്രി കൂടിക്കാഴ്ച നടത്തി. ഖമനയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയിരുന്നു. സർക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണെന്ന് പ്രതിപക്ഷം തുറന്നടിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്

അതേസമയം ശ്രീലങ്കൻ തീരത്ത് ഇറാനിയൻ നാവിക കപ്പൽ തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംഘർഷം തൊട്ടടുത്തെത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുൽ വിമർശിച്ചു
 

Tags

Share this story