നവംബർ 1-ലെ ഇന്ത്യാ മുന്നണി റാലി; രാഹുൽ ഗാന്ധി സിഖ് വികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി

ന്യൂഡൽഹി

ഡൽഹിയിൽ ഇന്ത്യ മുന്നണി നവംബർ 1-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലിക്കെതിരെ രൂക്ഷവിമർശനവുമായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) രംഗത്തെത്തി. 1984 ഒക്ടോബർ 31-ലെ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, തൊട്ടടുത്ത ദിവസമായ നവംബർ 1 തന്നെ റാലിക്കായി തിരഞ്ഞെടുത്തത് സിഖ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്താനാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.

​റാലിയുടെ തീയതി മാറ്റാൻ മുന്നണിയിലെ പല ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി അതിന് തയ്യാറാകുന്നില്ലെന്നും, ഇത് സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. 

Tags

Share this story