ഇന്ത്യ മുന്നണി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് നിതീഷ് കുമാർ

nitish

നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. എൻഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യോഗത്തിലാണ് നിതീഷ് മോദിയെ പിന്തുണച്ചത്. മോദിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും ഉടൻ സത്യപ്രതിജ്ഞ വേണമെന്നും നിതീഷ് കുമാർ പറഞ്ഞു

നേരത്തെ ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിനായി നിർണായക പങ്ക് വഹിച്ച നിതീഷ് കുമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിപക്ഷ ഗ്രൂപ്പിൽ നിന്നുമാറി എൻഡിഎക്കൊപ്പം ചേർന്നത്. ഇന്ത്യ മുന്നണി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. താനെപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു

അതേസമയം കാലുമാറ്റത്തിൽ റെക്കോർഡുള്ള നിതീഷ് കുമാറിന്റെ അടുത്ത നീക്കമെന്താകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ഇതേ നീതീഷ് മറുകണ്ടം ചാടാനും സാധ്യതയേറെയാണ്.
 

Share this story