ഖമനയി വധത്തിൽ പ്രതികരിക്കാതെ ഇന്ത്യ; നിശബ്ദത നിഷ്പക്ഷതയായി കാണാനാകില്ലെന്ന് സോണിയ ഗാന്ധി

sonia

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു. 

ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നൽകിയിരുന്നത്. കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെന്റിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്‌പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമിപ്പിച്ചു.

ഇറാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ മാത്രമാണ് ഇന്ത്യ പ്രതികരിച്ചിട്ടുള്ളത്. അതേസമയം ഇറാനിലേക്ക് ഇസ്രായേൽ, അമേരിക്ക നടത്തിയ ആക്രമണത്തെയോ ഖമനയി വധത്തെയോ ഇന്ത്യ അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇത് ഇന്ത്യയുടെ ഇതുവരെയുള്ള വിദേശകാര്യ നയത്തെ സംശയത്തിലാക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു.
 

Tags

Share this story