ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാർ: 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

rafal

വ്യോമസേനക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാൽ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് അടുത്താഴ്ച തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകുമെന്നാണ് വിവരം. 

വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർ ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൽക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇന്ത്യ സന്ദർശനത്തിന് മുമ്പായി കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന. ഫെബ്രുവരി 19, 20 തീയതികളിലായാണ് മക്രോണിന്റെ ഇന്ത്യാ സന്ദർശനം

കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധകരാർ ആയിരിക്കുമിത്. പുതിയ കരാർ പ്രകാരമുള്ള 114ൽ 100 റഫാൽ വിമാനവും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് സൂചന. 114 വിമാനങ്ങൾ കൂടി ഇന്ത്യക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും
 

Tags

Share this story