അമേരിക്കയിൽ നിന്ന് ജാവലിൻ ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാൻ ഇന്ത്യ; 45.7 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു

ആയുധം

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി അമേരിക്കയിൽ നിന്ന് ലോകപ്രശസ്തമായ 'ജാവലിൻ' ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈൽ (Javelin Anti-Tank Guided Missile) സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടു. 45.7 മില്യൺ ഡോളറിന്റെ (ഏകദേശം 380 കോടിയോളം രൂപ) ഇടപാടാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്.

​കരാറിന്റെ ഭാഗമായി 100 ജാവലിൻ മിസൈലുകളും 25 ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകളും (LwCLU) ഇന്ത്യക്ക് ലഭിക്കും. ഇന്ത്യയിലെ പ്രതിരോധ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഭാവിയിൽ ഈ മിസൈലുകൾ ഇന്ത്യയിൽ തന്നെ സംയുക്തമായി നിർമ്മിക്കാനും (Co-production) ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.

​തോളിൽ വെച്ച് പ്രയോഗിക്കാവുന്നതും ലക്ഷ്യത്തിലേക്ക് തൊടുത്തുവിട്ടാൽ സ്വയം പിന്തുടർന്നു നശിപ്പിക്കുന്നതുമായ ('ഫയർ ആൻഡ് ഫൊർഗെറ്റ്') സാങ്കേതികവിദ്യയാണ് ജാവലിൻ മിസൈലുകളുടെ പ്രധാന പ്രത്യേകത. ശത്രുക്കളുടെ യുദ്ധടാങ്കുകളെയും അതിർത്തിയിലെ പ്രതിരോധ കോട്ടകളെയും കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ഈ ആയുധം ഇന്ത്യയുടെ കരസേനക്ക് വലിയ കരുത്തുപകരും. ভারত-യുഎസ് പ്രതിരോധ ബന്ധത്തിൽ ഇതൊരു വലിയ ചുവടുവെയ്പ്പാണെന്ന് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ പ്രതികരിച്ചു. 

Tags

Share this story