റഷ്യയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; 10,000 കോടിയുടെ ഇടപാടിന് അനുമതി

modi putin

എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ. റഷ്യയിൽ നിന്നും 288 എസ് 400 മിസൈലുകൾ ഇന്ത്യ വാങ്ങും. ഇടപാടിന് ഡിഫൻസ് അക്യുസിഷൻ കൗൺസിലി യോഗം അനുമതി നൽകി. 10,000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. 

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നിർണായക പങ്ക് വഹിച്ചത് റഷ്യൻ നിർമിത എസ് 400 മിസൈൽ ആയിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തി. ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ലെന്ന് ലാവ്റോവ് പറഞ്ഞു

റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ അപകടത്തിലായെന്ന് കരുതുന്നില്ലെന്നും ലാവ്റോവ് പറഞ്ഞിരുന്നു. ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും ലാവ്റോവ് കുറ്റപ്പെടുത്തി.
 

Tags

Share this story