സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടയാൻ ശ്രമിച്ച സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അമിത് ഷാ വിഷയം ഉയർത്തിക്കാട്ടിയത്. വന്ദേമാതരം ആലാപനം പകുതിക്കുവെച്ച് നിർത്താൻ സോണിയാ ഗാന്ധി ആവശ്യപ്പെട്ടത് അക്ഷന്തവ്യമായ അപരാധമാണെന്നും ഈ തെറ്റിന് ഭാരതത്തിലെ 140 കോടി ജനങ്ങൾ കോൺഗ്രസിന് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും പ്രീണനത്തിനും വേണ്ടിയാണ് കോൺഗ്രസ് ദേശീയ ഗീതത്തെ അവഹേളിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ലക്ഷക്കണക്കിന് പോരാളികൾക്ക് ആവേശവും കരുത്തും പകരുകയും തൂക്കുമരത്തിലും ലാത്തിച്ചാർജുകളിലും നെഞ്ചേറ്റുകയും ചെയ്ത വന്ദേമാതരത്തെ കോൺഗ്രസ് ലജ്ജയില്ലാതെ അപമാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ അമരസ്മരണയോടും രാജ്യത്തെ ജനങ്ങളോടും മാപ്പുപറയാൻ സോണിയാ ഗാന്ധി തയ്യാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താക്കൾ രംഗത്തെത്തി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായി തന്നെയാണ് ആലപിച്ചതെന്നും ഗാനം പകുതിക്കുവെച്ച് നിർത്തിയിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ദീർഘനേരം എഴുന്നേറ്റുനിന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ക്രമീകരിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയാണ് സോണിയാ ഗാന്ധി ചെയ്തതെന്നും ദൃശ്യങ്ങളെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി തെറ്റായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസ് സൂചിപ്പിച്ചു.അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താക്കൾ രംഗത്തെത്തി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായി തന്നെയാണ് ആലപിച്ചതെന്നും ഗാനം പകുതിക്കുവെച്ച് നിർത്തിയിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ദീർഘനേരം എഴുന്നേറ്റുനിന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ക്രമീകരിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയാണ് സോണിയാ ഗാന്ധി ചെയ്തതെന്നും ദൃശ്യങ്ങളെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി തെറ്റായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസ് സൂചിപ്പിച്ചു.
