ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ സംവരണ പരിധി എടുത്തു കളയും: രാഹുൽ ഗാന്ധി

rahul

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടക്കുന്നത്. 

അധികാരത്തിലെത്തിയാൽ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവവും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു

400 സീറ്റ് എന്ന സ്വപ്‌നം മറന്നുകളയുന്നതാണ് ബിജെപിക്ക് നല്ലത്. 150 സീറ്റ് പോലും അവർക്ക് കിട്ടില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തും. കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
 

Share this story