പേസ് മേക്കറുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ ഇന്ത്യൻ പർവതാരോഹക ബേസ് ക്യാമ്പിൽ മരിച്ചു

susan

പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങിയ ഇന്ത്യൻ പർവതാരോഹക ബേസ് ക്യാമ്പിൽ അസുഖം ബാധിച്ച് മരിച്ചു. സൂസൻ ലിയോപോൾഡിന ജീസസാണ്(59) മരിച്ചത്. പേസ് മേക്കറുപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് സൂസൻ കൊടുമുടി കയറിയത്. 

മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസൻ വ്യാഴാഴ്ച മരിച്ചതായി നേപ്പാൾ ടൂറിസം ഡയറക്ടർ യുവരാജ് ഖതിവാഡ അറിയിച്ചു. ബേസ് ക്യാമ്പിന് അൽപ്പം മുകളിലായി 5800 മീറ്റർ വരെ കയറിയ സൂസനെ ബുധനാഴ്ച വൈകുന്നേരത്തോടെ ലുക്ല ടൗണിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. 


 

Share this story