വന്ദേഭാരതിൽ മോശം ഭക്ഷണം: ഐആർടിസിക്ക് 10 ലക്ഷം രൂപ പിഴ, കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ

Vande bharath

വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ കീഴിലുള്ള ഐആർടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന് പുറമെ ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു

ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കാനും റെയിൽവേ ഉത്തരവിട്ടു. മാർച്ച് 15ന് പട്‌ന-ടാറ്റാനഗർ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തെ കുറിച്ചായിരുന്നു പരാതി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം പരാതികളിൽ അന്വേഷണം നടത്തിയ 2.6 കോടി രൂപ പിഴയായി ഈടാക്കിയതായും റെയിൽവേ അറിയിച്ചു

പ്രതിവർഷം ട്രെയിനുകളിൽ 58 കോടി മീലുകളാണ് റെയിൽവേ വിതരണം ചെയ്യുന്നത്. ഇതിൽ പരാതികൾ വരുന്നത് 0.0008 ശതമാനം മാത്രമാണെന്നും റെയിൽവേ പറയുന്നു.
 

Tags

Share this story