ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ
അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ പെം തോങ്‌ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് ഇവർ ഷാങ്ഹായിയിൽ ഇറങ്ങിയത്
അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥർ അപമാനിച്ചതായി ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചതായും പെം വ്യക്തമാക്കി. പിന്നാലെയാണ് ഇന്ത്യ ചൈനയെ കടുതത് പ്രതിഷേധം അറിയിച്ചത്
ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷാങ്ഹായിയിലെ ഇന്ത്യൻ കോൺസുലേറ്റ് യുവതിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
