ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശം; ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കണം

iran

അമേരിക്കയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് നിർദേശം. വാണിജ്യ വിമാനങ്ങളടക്കം ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചിരിക്കുന്നത്. 

വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും മുന്നറിയിപ്പ് ബാധകമാണ്. ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്ത് കടക്കണമെന്ന് നിർദേശത്തിൽ പറയുന്നു. 

പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കാനും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദേശമുണ്ട്. പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ കൈവശം വെക്കാനും എംബസി നിർദേശിക്കുന്നു
 

Tags

Share this story