സർക്കാർ രൂപീകരണ സാധ്യത തേടി ഇന്ത്യ സഖ്യവും; ഭരണം കിട്ടിയില്ലെങ്കിൽ രാഹുൽ പ്രതിപക്ഷ നേതാവാകും

സർക്കാർ രൂപീകരണ സാധ്യതകൾ തേടി ഇന്ത്യ സഖ്യവും ചർച്ചകൾ ആരംഭിച്ചു. അഥവാ സർക്കാർ രൂപീകരിക്കാൻ ആയില്ലെങ്കിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിർദേശിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ സ്വീകാര്യത വർധിപ്പിച്ചെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. 

ഇന്ന് വൈകിട്ട് ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗം ഇക്കാര്യങ്ങളടക്കം ചർച്ച ചെയ്യും. എൻഡിഎയിലുള്ള ജെഡിയുവിന്റെയും ടിഡിപിയുടെയും പിന്തുണ ഉറപ്പാക്കാനായാൽ ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാനാകും.ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. മറ്റ് സ്വതന്ത്ര പാർട്ടികളെയും മുന്നണിയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്

സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾക്ക് മമത ബാനർജിയും പിന്തുണ അറിയിച്ചു. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
 

Share this story