വീണ്ടും അടിച്ചുകയറി വന്ന് ഇന്ത്യ സഖ്യം; 251 സീറ്റുകളിൽ ലീഡ്, 270ലേക്ക് വീണ് എൻഡിഎ

india

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപിയുടെ കനത്ത ആത്മവിശ്വാസത്തെ തച്ചുടച്ച് കൊണ്ട് ഇന്ത്യ സഖ്യം വീണ്ടും മുന്നിലേക്ക് കടന്നു വരികയാണ്. ഇന്ത്യ സഖ്യം നിലവിൽ 251 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം എൻഡിഎ സഖ്യം 270 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

ഉത്തർപ്രദേശിലാണ് ബിജെപിക്ക് കനത്ത പ്രഹരം ലഭിച്ചത്. 44 സീറ്റിൽ ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുമ്പോൾ എൻഡിഎ സഖ്യം 33 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. അമേഠിയിൽ സ്മൃതി ഇറാനി പരാജയം ഉറപ്പിച്ചു. റായ്ബറേലിയിൽ രാഹുൽ ഗാന്ധി ജയമുറപ്പിച്ചു. 

തമിഴ്‌നാട്ടിലെ 38 സീറ്റിൽ 37 എണ്ണത്തിലും ഇന്ത്യ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം കർണാടകയിലും ആന്ധ്രയിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. കർണാടകയിൽ എൻഡിഎ 18 സീറ്റിലും ഇന്ത്യ സഖ്യം 10 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. രാജസ്ഥാനിൽ 14 സീറ്റിൽ എൻഡിഎയും 11 സീറ്റിൽ ഇന്ത്യ സഖ്യവും മുന്നിട്ട് നിൽക്കുകയാണ്

Share this story