ഇന്ത്യാ സഖ്യ യോഗം ഡൽഹിയിൽ; മമത ബാനർജി പങ്കെടക്കുന്നു: ഡി.എം.കെയും ആപ്പും വിട്ടുനിൽക്കുന്നു
ന്യൂഡൽഹി: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെയുള്ള ഭാവി തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യാ' (I.N.D.I.A.) സഖ്യത്തിന്റെ നിർണായക യോഗം ഡൽഹിയിൽ ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് (TMC) അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, സഖ്യത്തിലെ പ്രമുഖ കക്ഷികളായ ഡി.എം.കെയും (DMK) ആം ആദ്മി പാർട്ടിയും (AAP) ഈ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
VIDEO | Delhi: Opposition INDIA bloc meeting to chalk out joint strategy begins.
— Press Trust of India (@PTI_News) June 8, 2026
Top leaders, including Sonia Gandhi, Rahul Gandhi, Mallikarjun Kharge, Mamata Banerjee, Akhilesh Yadav, Omar Abdullah attend the meet.
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/34eB7ZYadH
കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയായി മാറിയെന്നും പല കക്ഷികളും ഇന്ത്യാ സഖ്യം വിടുമെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (TVK) കോൺഗ്രസ് അടുത്തതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷമുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, ഭിന്നതകൾ പരിഹരിക്കാനും പുതിയ നീക്കങ്ങൾ ചർച്ച ചെയ്യാനുമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
