ഇന്ത്യ മുന്നണിക്ക് ജമ്മു കാശ്മീരിലും തിരിച്ചടി; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്

farooq

ബംഗാളിന് പിന്നാലെ ജമ്മു കാശ്മീരിലും ഇന്ത്യ മുന്നണിക്ക് തിരിച്ചടി. ജമ്മു കാശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് അറിയിച്ചു. അതേസമയം സീറ്റ് വിഭജന ചർച്ച തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു

നാഷണൽ കോൺഫറൻസും പിഡിപിയും ഇന്ത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജയറാം രമേശ് പറഞ്ഞു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇന്ത്യ മുന്നണിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ നിലപാടുകളോട് അതൃപ്തി അറിയിച്ചാണ് മമതയുടെ തീരുമാനം

എട്ട് മാസമാണ് സീറ്റ് വിഭജനം അന്തിമമാക്കാൻ കാത്തിരുന്നതെന്നും കോൺഗ്രസാണ് മുന്നണി ഐക്യം തകർത്തതെന്നായിരുന്നു ടിഎംസി അഖിലേന്ത്യാ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞത്. ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.

Share this story