ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്തുവിട്ടു

modi trump

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. 

അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതിയിളവുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. 

കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്.
 

Tags

Share this story