വിമാനം വൈകിയതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

attack

വിമാനം വൈകുമെന്ന അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിൽ ഇൻഡിഗോ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടർന്ന് പുതുതായി ജോലിക്ക് കയറിയ പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ യാത്രക്കാരിലൊരാൾ ഓടി വന്ന് പൈലറ്റിനെ ഇടിക്കുകയായിരുന്നു. ഇതോടെ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറി.
 

Share this story