രാജസ്ഥാൻ അതിർത്തി വഴി പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് പേരെ സൈന്യം വധിച്ചു
Tue, 2 May 2023

പാക്കിസ്ഥാനിൽ നിന്ന് രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പേരെ വധിച്ചു. രാജസ്ഥാനിലെ ബാർമർ വാല സൈനിക പോസ്റ്റിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഗദർറോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മൂന്നു കിലോഗ്രാം ലഹരിമരുന്ന് പിടികൂടി. ലഹരിമരുന്നുമായി നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് അതിർത്തി രക്ഷാസേന വധിച്ചതെന്ന് ബാർമർ എ.എസ്.പി സത്യേന്ദ്ര പാൽ സിങ് അറിയിച്ചു.