കൽക്കരി അടുപ്പിലെ പുക ശ്വസിച്ചു; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

police line

ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. രാത്രിയിൽ ഉറങ്ങാൻ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൽക്കരി അടുപ്പിലെ പുക ശ്വസിച്ചാവാം മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുപിയിലെ അമോറയിലാണ് ദാരുണ സംഭവമുണ്ടായത്. 

Share this story