പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു; രാഹുൽ ഗാന്ധി സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി

Rahul

പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ച രാഹുൽ ഗാന്ധി ലോക്‌സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി. രാഹുലിനെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും ആവശ്യപ്പെട്ടു. കോൺഗ്രസും രാജ്യത്ത് മാപ്പ് പറയണം. രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പറഞ്ഞു

ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുത്തതോടെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടുവെന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാർ ചോർത്തിയെന്നും രാഹുൽ തുറന്നടിച്ചിരുന്നു. രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രഭാഷണ പരമ്പരകളിലൂടെ രാജ്യം അപമാനിക്കപ്പെട്ടുവെന്നാണ് ബിജെപി വിമർശിക്കുന്നത്.
 

Share this story