എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഇന്ന് ഇടക്കാല വിധി

veena exalogic

എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പുറപ്പെടുവിക്കും. ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ വീണ വിജയനാണ് ആരോപണവിധേയരിൽ പ്രധാനി

വീണയ്‌ക്കെന്ന പോലെ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനും ഇന്നത്തെ വിധി നിർണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടും ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് എക്‌സാലോജിക് ഉന്നയിക്കുന്ന വാദം

എന്നാൽ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എസ് എഫ് ഐ ഒക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സിഎംആർഎൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് ആരോപണം.
 

Share this story