ജന്തർമന്തറിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു; ഡൽഹി മെട്രോ സർവീസുകളും സാധാരണ നിലയിൽ

ഇൻ്റർ മെട്രോ

ന്യൂഡൽഹി: സിജെപിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധങ്ങളെ തുടർന്ന് തടസ്സപ്പെട്ടിരുന്ന ഡൽഹി ജന്തർമന്തർ മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെച്ചിരുന്ന മെട്രോ സർവീസുകളും പുനഃസ്ഥാപിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതും ഇന്നത്തെ മൂന്നാം വട്ട ചർച്ച വിജയമായതും സിജെപിയുടെ വിജയമായി കണക്കാക്കി ജന്തർ മന്ദറിലെ സമരം അവസാനിപിക്കാൻ കാരണമായി.

​സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്ന് നിർത്തിവെച്ചിരുന്ന പ്രമുഖ മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു. സമര നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തലസ്ഥാന നഗരിയിലെ ഗതാഗത സംവിധാനങ്ങൾ പൂർവസ്ഥിതിയിലായിട്ടുണ്ട്.

​ഇന്റർനെറ്റ് വിച്ഛേദിച്ചതും മെട്രോ സ്റ്റേഷനുകൾ അടച്ചതും ദിവസേനയുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമായതോടെ ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. 

Tags

Share this story