ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി
ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി. മറ്റ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം കുറയ്ക്കാനാണ് മോദിയുടെ മൗനം വഴി തുറക്കുന്നത്. വിഷയത്തിൽ ഇന്ത്യ ധാർമികത ഉയർത്തിപ്പിടിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
അമേരിക്കയും ഇസ്രായേലും ഇറാനും തുടരുന്ന സംഘർഷം ലോകത്തെ വലിയൊരു വിഭാഗം ആളുകളെ അസന്തുഷ്ടിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരടക്കം കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇറാനെതിരായ ആക്രമണങ്ങളും പശ്ചിമേഷ്യക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും അപലപിക്കേണ്ടതുണ്ട്
ചർച്ചകളും സംയമനം പാലിക്കലുമാണ് സമാധാനത്തിലേക്കുള്ള വഴി. ധാർമികമായി നമ്മുടെ രാജ്യം വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. നിരപരാധികളുടെ ജീവനും അന്താരാഷ്ട്ര നിയമങ്ങളുടെ പ്രതിരോധത്തിനുമായി ധൈര്യസമേതം നാം സംസാരിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു
