മണിപ്പൂരിൽ ഐആർഎസ് ഉദ്യോഗസ്ഥൻ കലാപകാരികളാൽ കൊല്ലപ്പെട്ടു; പോലീസ് മേധാവിയെ മാറ്റി

manipur

കലാപം തുടരുന്ന മണിപ്പൂരിൽ ഐആർഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിൻതാങ് ഹാക്കിപാണ് കൊല്ലപ്പെട്ടത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഡ്യൂട്ടിയിലായിരുന്ന പൊതുപ്രവർത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഐആർഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തു. 

ലെറ്റ്മിൻതാങ്ങിനെ വസതിയിൽ കയറി വലിച്ചിഴച്ച് പുറത്തിട്ട ശേഷമാണ് കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് മേധാവിയെ ചുമതലയിൽ നിന്നും നീക്കി. ഡിജിപി പി ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിൻഹക്കാണ് പകരം ചുമതല നൽകിയത്.
 

Share this story