അണ്ണാമലൈ സ്വന്തം പാർട്ടി രൂപീകരിക്കുന്നു? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഇന്ന് രംഗത്ത്
Jun 5, 2026, 09:18 IST
തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപി വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി ശക്തമായ രാഷ്ട്രീയ അഭ്യൂഹങ്ങൾ. ഈ പശ്ചാത്തലത്തിൽ, ഇന്ന് (ജൂൺ 5) ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യൽ മീഡിയയിലൂടെ തത്സമയം (Live interaction) ജനങ്ങളുമായി സംവദിക്കുമെന്നും തന്റെ നിലപാടുകൾ വ്യക്തമാക്കുമെന്നും അണ്ണാമലൈ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ഡൽഹി സന്ദർശിച്ചതും, ബിജെപിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതുമാണ് ഈ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നത്. ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, "രണ്ട് ദിവസം കാത്തിരിക്കൂ, നമുക്ക് ഇരുന്ന് സംസാരിക്കാം" എന്നായിരുന്നു അണ്ണാമലൈ പ്രതികരിച്ചത്.
