ബഹിരാകാശ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി സന്ദർശിച്ച് ISRO ഗവേഷകർ

SSLV D2

എസ്എസ്എല്‍വി-ഡി1 വിക്ഷേപണ വാഹനത്തിൻ്റെ പരാജയത്തിന് പിന്നാലെ പുതുതായി നിർമിച്ച എസ്എസ്എല്‍വി-ഡി2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ. ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല ക്ഷേത്രം സന്ദർശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയായ എസ്എസ്എൽവി ഡി വണ്ണിന്റെ ആദ്യ പറക്കല്‍. ഉപഗ്രഹങ്ങളെ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനാവാഞ്ഞതോടെ ആശയവിനിമയം അസാധ്യമാവുകയും വിക്ഷേപണം പരാജയമാവുകയും ചെയ്തു. 

ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് എസ്എസ്എല്‍വി-ഡി ടു നിർമിച്ചിരിക്കുന്നത്. എസ്എസ്എല്‍വി-ഡി ടുവിന്റെ  വിക്ഷേപണ ദൗത്യം വെള്ളിയാഴ്ച നടത്തും . ഫെബ്രുവരി 10ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് എസ്എസ്എൽവി ഡിടു വിക്ഷേപിക്കും.

Share this story