ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അത്ഭുതമാണെന്ന് പ്രൊഫ. ജിഎൻ സായിബാബ

saibaba

ജയിലിൽ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതകരമെന്ന് ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു

നാഗ്പൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അത്ഭുതമാണ്. തന്റെ ആരോഗ്യം വളരെ മോശമാണെന്നും സായിബാബ പറഞ്ഞു

ആദ്യം ചികിത്സ തേടണം. അതിന് ശേഷമെ സംസാരിക്കാൻ കഴിയൂ. നീതി ലഭിക്കാനും സ്ത്യവും വസ്തുതകളും പുറത്തുകൊണ്ടുവരാനും ഒപ്പം നിന്ന നിയമസംഘത്തിന് സായിബാബ നന്ദി അറിയിച്ചു


 

Share this story