രാമനെ പിന്തുടരാത്ത മോദിയാണ് പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നത്; വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി

swami

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെയാണ് മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോകുന്നത്. വ്യക്തി ജീവിതത്തിൽ ഇതുവരെ ഭഗവൻ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നും പ്രത്യേകിച്ച് ഭാര്യയുടെ പെരുമാറ്റത്തിൽ പോലും അതുണ്ടായില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി

പ്രധാനമന്ത്രി എന്ന നിലയിൽ പത്ത് വർഷമായി രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനൻ ആയാണ് മോദി പങ്കെടുക്കുന്നത്.
 

Share this story