പ്രധാനമന്ത്രി ഒരുതവണ പോലും മണിപ്പൂർ സന്ദർശിക്കാത്തത് ലജ്ജാകരമാണ്: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരവും ലജ്ജാകരവുമാണ്. ഒരു തവണ പോലും മോദി മണിപ്പൂരിൽ എത്തിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം. പ്രധാനമന്ത്രി നാഗാലാൻഡിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു

യാത്രയിൽ മോദി സർക്കാരിന് കീഴിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാനായി. ജാതി സെൻസസ്, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ ഇങ്ങനെ നിരവധി കാര്യങ്ങൽ ചർച്ച ചെയ്യാനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി യാത്രയെ ബന്ധിപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റ് സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. അനീതിയുടെ മോഡലാണ് ബിജെപി മുന്നോട്ടു വെക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Share this story